ബംഗളൂരു: കേക്കുകള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് മധുരം ഇഷ്ടമുള്ളവര്‍ക്ക്. എന്തിന് കുട്ടികള്‍ മുതല്‍ മുതിര്ന്നവര്വര...
ബംഗളൂരു: കേക്കുകള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് മധുരം ഇഷ്ടമുള്ളവര്‍ക്ക്. എന്തിന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ആഘോഷങ്ങളില്‍ കേക്കുകളെയും ഒപ്പം കൂട്ടാറുണ്ട്. എന്നാല്‍ കേക്കിനെക്കുറിച്ച് അത്ര ശുഭകരമായ ഒരു വാര്‍ത്തയല്ല കര്‍ണ്ണാടകയില്‍ നിന്നും വരുന്നത്.
കേക്ക് സാമ്പിളുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തി കര്‍ണാടകയിലെ ഫുഡ് റെഗുലേറ്റര്‍. അമിതമായ അളവില്‍ കൃത്രിമ നിറങ്ങള്‍ അടങ്ങിയ കേക്കുകള്‍ വില്‍ക്കുന്നതിനെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രാദേശിക ബേക്കറികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണവും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ കണ്ടെത്തി, 12 സാമ്പിളുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്, കൂടുതലും കൃത്രിമ ചായങ്ങളായ അല്ലുറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്സിഎഫ്, പോണ്‍സോ 4 ആര്, ടാര്‍ട്രാസൈന്‍, കാര്‍മോയ്സിന്‍ തുടങ്ങിയവ. റെഡ് വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ഇനങ്ങളില്‍ ഈ ചായങ്ങള്‍ ഉണ്ടായിരുന്നു.
കൃത്രിമ നിറങ്ങളുടെ ഉയര്‍ന്ന ഉപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Key words: Cake, Cancer, Health, Karnataka Food Department
COMMENTS