Actor Rajanikanth was hospitalized due to stomach ache
ചെന്നൈ: നടന്‍ രജനീകാന്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കടുത്ത വയറുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന്റെ അടിവയറ്റിന് താഴെ സ്റ്റെന്‍ഡ് സ്ഥാപിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തുവരുന്ന വിവരം. അടുത്ത മൂന്നു ദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നേക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കം നിരവധി ആരാധകര്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക രേഖപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
Keywords: Rajanikanth, Hospitalized, stomach ache, Stent
COMMENTS