തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. അര്‍ജുന്റെ സഹോദരി അഞ്ജു...
തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. അര്‍ജുന്റെ സഹോദരി അഞ്ജുവാണ് മനാഫിനെതിരെ പരാതി നല്‍കിയത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ഇതേ വിഷയം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അര്‍ജുന്റെ ഭാര്യ അടക്കം പത്ര സമ്മേളനം നടത്തിയിരുന്നു. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പാണു മനാഫിനെതിരെ ചുമത്തിയത്.
അര്‍ജുന്റെ പേരില്‍ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിനെതിരെയാണു രൂക്ഷമായ ആക്രമണമെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ ഇന്നലെ മനാഫ് വിശദമായ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ യാതൊരു വിധത്തിലും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അര്‍ജുന്റെ കുടുംബത്തെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പെന്നും മനാഫ് പറഞ്ഞു.
Key Words: Case, Manaf, Arjun Mission
COMMENTS