Vinesh Phogat and Bajrang Punia to conduct Haryana elections
ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും സജീവ രാഷ്ട്രീയത്തിലേക്ക്. ഇരുവരും വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിന്റെ ഭാഗമായി ഇരുവരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് - ആം ആദ്മി പാര്‍ട്ടി സഖ്യചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇരുവരുടെയും പാര്‍ട്ടി പ്രവേശനം.
ജുലാന സീറ്റില്‍ വിനേഷ് ഫോഗട്ടും ബാഡ്‌ലി സീറ്റില്‍ ബജ്‌റംഗ് പുനിയയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
Keywords: Vinesh Phogat, Bajrang Punia, Haryana elections,
COMMENTS