തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണ ജോര്‍ജ്. ഇതുവരെ 104 പരിശോധനാ ഫലങ്ങള...
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണ ജോര്‍ജ്. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റീന്‍ ബുധനാഴ്ച അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലുപേരുടെയും സെക്കന്‍ഡറി പട്ടികയിലെ 90 പേരുടെയും ക്വാറന്റീനാണ് അവസാനിക്കുക.
രോഗബാധിത മേഖലയിലെ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണം പിന്‍വലിച്ച് ജില്ല കലക്ടര്‍ ഉത്തരവായി. രോഗലക്ഷണങ്ങളുമായി ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. 28 പേര്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കുന്നത്.
Key Words: Nipah, Test Result Negative
COMMENTS