Hema committee report: WCC meet CM Pinarayi Vijayan
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യൂ.സി.സി അംഗങ്ങള്‍. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീന പോള്‍, രേവതി തുടങ്ങിയവരാണ് റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രിയെ കണ്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അംഗങ്ങളായ അഞ്ജലി മേനോന്‍, പത്മപ്രിയ, ഗീതു മോഹന്‍ദാസ് എന്നിവരെ ഡബ്ല്യൂ.സി.സി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ രൂപപ്പെടുത്തിയ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തത്.
ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത മാനിക്കണം, വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യം ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്.
പ്രശ്‌നപരിഹാരമാണ് ലക്ഷ്യമെന്നും അതിനായി സര്‍ക്കാരുമായി ചേര്‍ന്ന് എന്തുചെയ്യുമെന്നാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡബ്ല്യൂ.സി.സി വ്യക്തമാക്കി.
Keywords: WCC, CM Pinarayi Vijayan, Meet, Hema committee report
COMMENTS