മലപ്പുറം: എ ഡി ജി പി അജിത് കുമാറിനെതിരെ വീണ്ടും എം.എല്‍എ പി വി അന്‍വര്‍ . അജിത്കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നാണ് അന്‍വറിന്റെ ആ...
മലപ്പുറം: എ ഡി ജി പി അജിത് കുമാറിനെതിരെ വീണ്ടും എം.എല്‍എ പി വി അന്‍വര്‍ . അജിത്കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നാണ് അന്‍വറിന്റെ ആരോപണം. കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.
ഒരു മുഖ്യമന്ത്രി ഒരു ക്രിമിനലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ച് വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്നും അന്‍വര്‍.
പൊലീസിലെ ചെറിയ വിഭാഗമാണെങ്കില്‍ പോലും ഈ ക്രിമിനല്‍ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താന്‍ രംഗത്തുവന്നതെന്ന് അന്‍വര്‍ പറഞ്ഞു.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് മലപ്പുറം ജില്ലയിലാണ്. ഇവിടെ സ്വര്‍ണം പിടികൂടിയാല്‍ എഫ് ഐ ആര്‍ ഇടുക മലപ്പുറത്താണ്. ഈ നാടാകെ പോകേണ്ട സ്വര്‍ണം മറ്റ് ജില്ലകളിലേക്ക് പോകാം. പിടിക്കപ്പെട്ടവന്‍ ഏത് ജില്ലക്കാരാനാണെന്ന് നോക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറയേണ്ടത്.
ഒരു സമുദായത്തെ അടിച്ചമര്‍ത്തുകയാണ് മുഖ്യമന്ത്രി. ഇത് അപകടകരമായ പോക്കാണ്. ഇത് ആണ് ഇവിടെ ചോദ്യം ചെയ്യുന്നതെന്നും അന്‍വര്‍ പറഞ്ഞു.
Key words: PV Anwar, Chief Minister Pinarayi Vijyan, ADGP Ajit Kumar
COMMENTS