തിരുവനന്തപുരം: 2024 ജൂണ്‍ ഒന്നു മുതല്‍ 122 ദിവസം നീണ്ടുനിന്ന കാലവര്‍ഷ കലണ്ടര്‍ ഇന്ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍ ഇത്തവണ 13% മഴകുറവ്. 2018.6...
തിരുവനന്തപുരം: 2024 ജൂണ്‍ ഒന്നു മുതല്‍ 122 ദിവസം നീണ്ടുനിന്ന കാലവര്‍ഷ കലണ്ടര്‍ ഇന്ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍ ഇത്തവണ 13% മഴകുറവ്. 2018.6 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1748.2 മിമീ മാത്രം. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1326.1 മിമീ മഴയാണ് (34% കുറവ് ).
ഏറ്റവും കൂടുതല്‍ മഴ 3023.3 മിമീ ലഭിച്ച കണ്ണൂര്‍ ജില്ലയില്‍ (15% കൂടുതല്‍ ) മാഹി 2755.4മിമീ, 16% കൂടുതല്‍ ) കാസര്‍കോട് ജില്ലയില്‍ 2603 മിമീ മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 മിമീ) മഴയെക്കാള്‍ 9% കുറവ് രേഖപ്പെടുത്തി. സീസണില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 866.3 മിമീ) ജില്ലയില്‍ ആണെങ്കിലും സാധാരണ ജില്ലയില്‍ ലഭിക്കേണ്ട മഴയെക്കാള്‍ 3% അധികം ലഭിച്ചു.
ഇടുക്കി 33% ഉം വയനാട് 30 % കുറവ് മഴ രേഖപെടുത്തി. കേരളത്തില്‍ ജൂലൈയില്‍ ( 16% അധികം ) മാത്രമാണ് കൂടുതല്‍ മഴ ലഭിച്ചത്. ജൂണ്‍ ( 25%), ഓഗസ്റ്റ് ( 30%), സെപ്റ്റംബര്‍ ( 31%) കുറവ് മഴയാണ് രേഖപ്പെടുത്തിയത്.
Key words: Monsoon, Rain Fall Rate
COMMENTS