കല്‍പ്പറ്റ: വയനാട്ടില്‍ കോളറ ബാധിച്ച് യുവതി മരിച്ചു. നൂല്‍പ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത അസ്വസ്ഥ...
കല്‍പ്പറ്റ: വയനാട്ടില്‍ കോളറ ബാധിച്ച് യുവതി മരിച്ചു. നൂല്‍പ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത അസ്വസ്ഥതകളെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. തുടര്‍ന്നാണ് കോളറ സ്ഥിരീകരിച്ചത്.
ശനിയാഴ്ച രാത്രിയാണ് വിജിലയ്ക്ക് രോഗ ലക്ഷണം കാണപ്പെട്ട് തുടങ്ങുന്നത്. ഞായറാഴ്ച രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. രണ്ടു കുട്ടികളും ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയില്‍ കഴിയുന്നത്.
ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ക്ക് ആരോഗ്യ വകുപ്പ് കോളറ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലം എത്തേണ്ടതുണ്ട്. കോളറ സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
Key Words: Wayanad, Cholera
COMMENTS