280തില്‍ പരം ആളുകള്‍ മരിച്ച വയനാട്ടിലെ മാരകമായ ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഹൈദരാബ...
280തില്‍ പരം ആളുകള്‍ മരിച്ച വയനാട്ടിലെ മാരകമായ ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (എന്‍ആര്‍എസ്സി) ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാര്‍ട്ടോസാറ്റ്-3 ഒപ്റ്റിക്കല്‍ ഉപഗ്രഹവും ക്ലൗഡ് കവറിലേക്ക് കയറാന്‍ കഴിയുന്ന റിസാറ്റ് ഉപഗ്രഹവും ഉപയോഗിച്ചാണ് ദുരന്ത ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിന്റെ ഉത്ഭവം 1,550 മീറ്റര്‍ ഉയരത്തിലാണ്. അവശിഷ്ടങ്ങളുടെ ഒഴുക്ക് നദിയുടെ ഗതി വിശാലമാക്കുകയും, തീരത്തെ വീടുകള്‍ക്കും മറ്റും കാര്യമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്ന ഒരു ദുരന്ത ദൃശ്യം ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
രണ്ടാഴ്ചത്തെ മഴയ്ക്ക് ശേഷം മണ്ണിന് വഹിക്കാന്‍ സാധിക്കുന്ന വെള്ളത്തിന്റെ അളവ് പരമാവധിയായി. തിങ്കളാഴ്ച അറബിക്കടല്‍ തീരത്ത് രൂപപ്പെട്ട ആഴത്തിലുള്ള മെസോസ്‌കെയില്‍ മേഘങ്ങള്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കാരണമായി. ഇത് ഉരുള്‍പൊട്ടലിന് കാരണമായി.
സാറ്റലൈറ്റ് ഇമേജറിയില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കുക മാത്രമല്ല, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കേടുപാടുകള്‍ മനസ്സിലാക്കുന്നതിനും ഭാവിയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യും.
Key Words: Wayand, Satellite Image, Landslide
COMMENTS