V.D Satheesan's letter to CM about Hema committee report
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തു നല്‍കി.
വിഷയത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 2019 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോക്‌സോ കേസ് ഉള്‍പ്പടെയുള്ള ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടാകാത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു.
ഗുരുതര കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താതിരിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്നും അതിനാല്‍ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: V.D Satheesan, Pinarayi Vijayan, Hema committee report, Letter
COMMENTS