ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥ...
ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ വിജയ് തന്നെ പതാക ഉയര്‍ത്തും.
തമിഴ് നാടിന് പുറമെ കേരളം, പുതുച്ചേരി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളള പാര്‍ട്ടി പ്രതിനിധികളും പതാക പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. തമിഴ്നാട്ടില്‍ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനും പദ്ധതിയുണ്ട്. പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളും മഞ്ഞ നിറത്തിലായിരിക്കും എന്നാണ് സൂചന. പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും നാളെ പുറത്തിറക്കും. പ്രശസ്ത സംഗീത സംവിധായകന്‍ എസ് തമന്‍ ആണ് പതാക ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വരികള്‍ എഴുതിയത് വി. വിവേകാണ്.
Key Words: Official Flag, Tamilaka Vetri Kazhagam, Actor Vijay
COMMENTS