There are indications that Ranjith will resign as the Chairman of the Film Academy after being caught up in allegations of sexual harassment
ദീപക് നമ്പ്യാര്‍
കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ കുടുങ്ങിയ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജിവച്ചേയ്ക്കുമെന്നു സൂചന. രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ വീട്ടില്‍ നിന്ന് കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയത് ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് മാറ്റിയ ശേഷമായിരുന്നു.
ഇതിനിടെ, പ്രതിഷേധം കണക്കിലെടുത്ത് രഞ്ജിത്തിന്റെ ചാലപ്പുറത്തെ വീട്ടിന് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. യൂത്തു കോണ്‍ഗ്രസും മറ്റു ചില വിഭാഗങ്ങളും രഞ്ജിത്തിനെതിരേ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സിപിഎമ്മിലും രഞ്ജിത്ത് തുടരുന്നതില്‍ വന്‍ പ്രതിഷേധം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ലൈംഗിക ആരോപണത്തിനു വിധേയനായ ഒരാളെ സംരക്ഷിച്ചു പാര്‍ട്ടി അപമാനിതമാവുന്നത് എന്തിനെന്ന ചോദ്യം പാര്‍ട്ടിയില്‍ പലരും ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രഞ്ജിത്ത് സ്ഥാനമൊഴിയുന്നതായിരിക്കും നല്ലതെന്നു വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സതീദേവി പരോക്ഷമായി പറയുകയും ചെയ്തതും സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
രഞ്ജിത്തിനെ സംരക്ഷിക്കാന്‍ നോക്കിയ സിനിമാ മന്ത്രി സജി ചെറിയാനെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ആഷിക് അബുവിനെ പോലെ ഇടതു സഹയാത്രികരായ വ്യക്തികളും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയതും സര്‍ക്കാരിനും സിപിഎമ്മിനും ക്ഷീണമായി.
ചാലപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു പൊലീസ് കാവല്‍ എര്‍പ്പെടുത്തിയപ്പോള്‍
എന്നാല്‍, നടി ഓഡിഷനില്‍ പരാജയപ്പെട്ടതിനാലാണ് ഒഴിവാക്കിയതെന്നും അതിന്റെ ദേഷ്യത്തിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം ആരോപണം ഉന്നയിക്കുന്നതെന്നുമാണ് രഞ്ജിത് പറയുന്നത്.
ഇതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചു നിരവധി നടന്മാര്‍ക്കും സംവിധായകര്‍ക്കും മറ്റുമെതിരേ പല കോണുകളില്‍ നിന്നും ആരോപണം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.
Summary: There are indications that Ranjith will resign as the Chairman of the Film Academy after being caught up in allegations of sexual harassment. Ranjith went from his house in Wayanad to his house in Kozhikode in official car sans board.
Keywords: Ranjith, Sreelekha Misra, Palerimanikyam, Chairman , Chalachitra Academy, Sexual harassment, Wayanad, Kozhikode
COMMENTS