തിരുവനന്തപുരം: കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ തനിക്കെതിരായി ഉയരുന്ന പ്രചാരണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നു ഡിവൈഎഫ്ഐ നേതാവ് റി...
തിരുവനന്തപുരം: കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ തനിക്കെതിരായി ഉയരുന്ന പ്രചാരണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നു ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്. മാധ്യമങ്ങള്‍ ചെയ്യേണ്ട പണിയല്ല ചെയ്യുന്നതെന്നും തോന്നിയത് പോലെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റിബേഷ് കുറ്റപ്പെടുത്തി.
വടകരയിലെ വ്യാജ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരിക്കുന്നത്.
വര്‍ഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍ പരാതി നല്‍കുകയായിരുന്നു.
COMMENTS