വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പാര്‍ക്കിന്‍സണ്‍സ് രോഗമെന്ന് റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗ വിദഗ്ധന്‍ ജനുവരിയില്‍ വൈറ്റ്...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പാര്‍ക്കിന്‍സണ്‍സ് രോഗമെന്ന് റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗ വിദഗ്ധന്‍ ജനുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ ഡോക്ടറെ കണ്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ബൈഡന് അത്തരം ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസും എത്തി. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് പ്രസിഡന്റിനെ ചികിത്സിക്കുന്നില്ലെന്നാണ് വൈറ്റ് ഹൗസ് തിങ്കളാഴ്ച വ്യക്തമാക്കിയത്.
പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. കെവിന് കാന്നാര്‍ഡ് ജനുവരി 17ന് വൈറ്റ് ഹൗസിലെത്തി ബൈഡന്റെ പേഴ്സണ്‍ ഡോക്ടര്‍ കെവിന് ഒ.കോണറുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിഷയം എന്താണെന്ന് വ്യക്തമല്ലെങ്കിലും ബൈഡന്റെ ആരോഗ്യം ചര്‍ച്ച ചെയ്തെന്നാണ് സൂചന.
Key Words: White House, Reports, Biden, Parkinson Disease
COMMENTS