Supreme court upholds Hemanth Soren's bail
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. ഹേമന്ത് സോറന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വിചാരണയെ ബാധിക്കുമെന്ന ഇ.ഡിയുടെ വാദം സുപ്രീംകോടതി തള്ളുകയായിരുന്നു.
ഹൈക്കോടതി വിധി യുക്തിഭദ്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനുവരി 31 നാണ് ഭൂമി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജൂണ്‍ 28 ന് ഹൈക്കോടതി ജാമ്യം ലഭിച്ചിരുന്നു.
ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജിവച്ചിരുന്നെങ്കിലും ഹൈക്കോടതി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തിരുന്നു.
Keywords: Supreme court, Hemanth Soren, High court, Bail, E.D
COMMENTS