Stuntman Ezhumalai passes away during shooting
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന് കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 എന്ന സിനിമയുടെ സ്റ്റണ്ട്മാന് ഏഴുമലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. മിസ് മിത്രനാണ് ചിത്രത്തിന്റെ സംവിധായകന്.
അപകടത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. ചെന്നൈയില്‍ സാലിഗ്രാമത്തിനടുത്തുള്ള പ്രസാദ് സ്റ്റുഡിയോവില്‍ വച്ചാണ് അപകടം നടന്നത്.
ചിത്രത്തിലെ ഏറെ നിര്‍ണ്ണായകമായ രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് ഏഴുമല താഴെ വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ചെന്നൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Sardar 2, Ezhumalai, Stuntman, Accident, Passes away
COMMENTS