തിരുവനന്തപുരം: പ്ലസ്വണ് ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാള...
തിരുവനന്തപുരം: പ്ലസ്വണ് ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ രാവിലെ 10 മുതല്‍ ഒമ്പതിന് വൈകിട്ട് നാലു വരെ നടത്തും.
വിവരങ്ങള്‍ https:hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗ് ഇന്‍ എസ്.ഡബ്ല്യു.എസിലെ സപ്ലിമെന്ററി അലോട്ട് റിസള്‍ട്ട്സ് എന്ന ലിങ്കിലൂടെ ലഭിക്കും.അലോട്ട്മെന്റ് ലഭിച്ചവര്‍ അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളില്‍ രക്ഷിതാവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.
വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ലെറ്റര്‍ അതത് സ്കൂളില്‍ നിന്ന് പ്രിന്റെടുത്ത് അഡ്മിഷന് സമയത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളില്‍ രക്ഷിതാവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. അലോട്ട്മെന്റ് ലെറ്റര്‍ സ്കൂളില്‍ നിന്ന് പ്രിന്റെടുത്ത് അഡ്മിഷന് സമയത്ത് നല്‍കും.
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഒമ്പതിന് വൈകിട്ട് നാലിന് മുമ്പായി സ്ഥിരപ്രവേശനം നേടണം. തുടര്‍ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ 12ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും
Key Words: Plus one, Supplementary Allotment
COMMENTS