India's Manu Bhakar wins bronze in women's 10m air pistol final at Olympics This is India's first medal in Paris. This is the first medal for India
പാരിസ്: ഒളിമ്പിക്സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഫൈനലില്‍ ഇന്ത്യയുടെ മനു ഭാകര്‍ വെങ്കലം നേടി. പാരീസില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ഷൂട്ടിങ്ങില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ആദ്യ മെഡലാണിത്. ആദ്യ ഷോട്ടില്‍ തന്നെ മനു രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഫൈനലില്‍ നാലു പേര്‍ പുറത്തായിരുന്നു. ശേഷിച്ചത് നാലു പേരായിരുന്നു. ഇവരില്‍ മനുവിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് 1.3 പോയിന്റിന്റെ വ്യത്യാസത്തിലായിരുന്നു.
0.1 പോയിന്റിനാണ് മനുവിനെ വെള്ളിയും നഷ്ടപ്പെട്ടത്. ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ദക്ഷിണ കൊറിയയ്ക്കാണ്. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന അഞ്ചാം മെഡലാണിത്.
ടോക്കിയോ ഒളിമ്പിക്‌സില്‍ പിസ്റ്റല്‍ തകരാറിലായതിനാല്‍ മനുവിന് മത്സരിക്കാനായിരുന്നില്ല.
ഈ ഒളിമ്പിക്‌സില്‍ 25, 10 മീറ്റര്‍ പിസ്റ്റല്‍ ഇനങ്ങളിലും മനു മത്സരിക്കുന്നുണ്ട്.
2022 ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ പിസ്റ്റലില്‍ മനുവിനായിരുന്നു സ്വര്‍ണം. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 25 മീറ്റര്‍ പിസ്റ്റലില്‍ മനുവിനായിരുന്നു സ്വര്‍ണം.
COMMENTS