കോട്ടയം: കഴിഞ്ഞ കാലങ്ങളിലെ ലോക കേരള സഭയുടെ പ്രോഗ്രസ്സ് കാര്‍ഡ് പുറത്തുവിടണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ല...
കോട്ടയം: കഴിഞ്ഞ കാലങ്ങളിലെ ലോക കേരള സഭയുടെ പ്രോഗ്രസ്സ് കാര്‍ഡ് പുറത്തുവിടണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ലോക കേരള സഭകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും തട്ടിക്കൂട്ട് മാമാങ്കമാണെന്നും അതുകോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് ആരോപിച്ചു. കേരളത്തിലെ ഇരു മുന്നണികളും പ്രവാസികളെ കറവപശുക്കളായിട്ടാണ് കാണുന്നതെന്നും ഇതുകൊണ്ട് മലയാളികള്‍ക്ക് എന്ത് ഗുണമുണ്ടായെന്നും അദ്ദേഹം ചോദിച്ചു. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ പോലും മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
എന്ത് നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടായത്? ലോക കേരള സഭയിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്ത്? നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു? എന്നീ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഓരോ വര്‍ഷവും സംരംഭകര്‍ കേരളത്തില്‍ നിന്ന് ഓടുകയാണ്. വ്യവസായം തുടങ്ങുന്നവര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെയാണ് വീണ ജോര്‍ജ് കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈറ്റില്‍ പോയി സഹായം ചെയ്യാന്‍ അല്ല വീണ ജോര്‍ജിനെ അയയ്ക്കാന്‍ തീരുമാനിച്ചത്. ആശ്വസിപ്പിക്കാന്‍ പോയവരെ തടഞ്ഞു എന്ന് വൈകാരിക തലം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
കേരളം ഒരു സ്വതന്ത്രരാജ്യമായി കാണിക്കാന്‍ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിദേശരാജ്യങ്ങളുമായി നേരിട്ട് ബന്ധമെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഉണ്ട്. മറ്റു സംസ്ഥാനങ്ങള്‍ എല്ലാം വിദേശകാര്യ മന്ത്രാലയം വഴിയാണ് മറ്റു രാജ്യങ്ങളെ ബന്ധപ്പെടുന്നത്. കേരളം നയതന്ത്ര, വിദേശകാര്യ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഇന്നലെ രണ്ട് പ്രവാസി സുഹൃത്തുക്കളുടെ സംസ്കാര ചടങ്ങ് തിരുവനന്തപുരത്ത് നടന്നിട്ടും അവിടേക്ക് പോവാതെ ലോക കേരള സഭയുടെ ഡിന്നര്‍ കഴിക്കാനാണ് മുഖ്യമന്ത്രി പോയതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
Key Words: Loka Kerala Sabha, K Surendran, Pinarayi Vijayan
COMMENTS