തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് അറസ്റ്...
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സി. ഐ ആയിരുന്ന എസ്. വിജയന്റെ സൃഷ്ടിയാണ് ചാര കേസ് എന്ന് സിബിഐ പറയുന്നു. വിജയന് ഹോട്ടലില്‍ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്ന് സിബിഐ.
മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്.
കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പിറ്റേ ദിവസം മുതല്‍ വാര്‍ത്ത വന്നു തുടങ്ങിയത്. ചാരക്കേസ് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയത് എസ് വിജയനെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.
COMMENTS