High court order about Karuvannur bank case documents
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇ.ഡിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. കേസന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി പിടിച്ചെടുത്ത രേഖകളാണ് ക്രൈംബ്രാഞ്ചിന് നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് രേഖകള്‍ കൈമാറണമെന്നും അതേസമയം ക്രൈംബ്രാഞ്ച് രണ്ടു മാസത്തിനുള്ളില്‍ ഈ രേഖകളിന്മേലുള്ള പരിശോധന പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇ.ഡി രേഖകള്‍ നല്‍കുന്നില്ലെന്നു കാണിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നേരത്തെ ഈ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Keywords: High court, Karuvannur bank case, Documents, ED, Crimebranch
COMMENTS