കണ്ണൂര്‍ : സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തില്‍ എട്ട് ജില്ലകള്‍ക്ക് നാളെ അവധി. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, ...
കണ്ണൂര്‍: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തില്‍ എട്ട് ജില്ലകള്‍ക്ക് നാളെ അവധി. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകള്‍ക്കാണ് അവധി.
മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലും കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അവധി പ്രഖ്യാപിച്ചത്.
അതേസമയം, പ്രളയസാധ്യത ഇപ്പോളില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കെ രാജന്‍. വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്നും അപകട സാധ്യത ഉള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Key Words: Heavy rain, Holiday, Alert
COMMENTS