പാലക്കാട് : വിലക്ക് ലംഘിച്ച് ചിറ്റൂര്‍ പുഴയിലിറങ്ങിയ നാലംഗ സംഘത്തെ രക്ഷിച്ചു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നര്‍ണി ആലാംക...
പാലക്കാട്: വിലക്ക് ലംഘിച്ച് ചിറ്റൂര്‍ പുഴയിലിറങ്ങിയ നാലംഗ സംഘത്തെ രക്ഷിച്ചു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നര്‍ണി ആലാംകടവ് കോസ്യക്കു താഴെ ചിറ്റൂര്‍ പുഴയിലാണ് നാലുപേര്‍ കുടുങ്ങിയത്.
മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെയാണ് ചിറ്റൂര്‍ പുഴയില്‍ വെള്ളം ഉയര്‍ന്നത്. ഇതോടെ ഇവര്‍ നാലുപേരും പുഴയുടെ നടുക്കുള്ള പാറയില്‍ കുടുങ്ങുകയായിരുന്നു.പൊലിസും അഗ്നിരക്ഷാസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു.മന്ത്രി കെ കൃഷ്ണന്‍കുട്ടിയടക്കം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. നാലുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Key Words: Chittoor River, Trapped, Rescued
COMMENTS