കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ഈസ്റ്റ് കുടില്‍തോട് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കാറിലെത്തിയ രണ്ടുപേരാണ് കുട്ടിയെ ...
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ഈസ്റ്റ് കുടില്‍തോട് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കാറിലെത്തിയ രണ്ടുപേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
സംഘത്തിലുള്ള ഒരാളുടെ കൈക്ക് കടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.രക്ഷപ്പെട്ട കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി.തുടര്‍ന്ന് പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. വെള്ള കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് കുട്ടി പറയുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചു .സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊണ്ടാണ് അന്വേഷണം.
Key Words: Student , Abduction
COMMENTS