Actor Vijay about NEET Examination
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായെന്നും അതിനാല്‍ രാജ്യത്തിന് നീറ്റ് ആവശ്യമില്ലെന്നും വിജയ് പറഞ്ഞു.
തമിഴ്നാട് ജനങ്ങളുടെ വികാരം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്നു പറഞ്ഞ വിജയ് വിഷയത്തില്‍ തമിഴ്നാട് നിയമസഭ കൊണ്ടുന്ന പ്രമേയത്തെ പിന്തുണയ്ക്കുന്നതായും അറിയിച്ചു.
കണ്‍കറന്റ് ലിസ്റ്റില്‍ നിന്നും സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരണമെന്നും വിജയ് ആവശ്യപ്പെട്ടു. ഇതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്ത് ഒരു ഇടക്കാല കണ്‍കറന്റ് ലിസ്റ്റ് ഉണ്ടാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
Keywords: Vijay, NEET Examination, Abolishment
COMMENTS