കൊച്ചി: വടകര എം.പിയായി വിജയിച്ച ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ നിന്നും വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറിയ...
കൊച്ചി: വടകര എം.പിയായി വിജയിച്ച ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ നിന്നും വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറിയാണ് വനിതാ പ്രവര്‍ത്തകരെ വിലക്കിയിരിക്കുന്നത്. നിയന്ത്രണം സംബന്ധിച്ച് ഓഡിയോ സന്ദേശത്തിലൂടെയാണ് താക്കീത് നല്‍കിയിരിക്കുന്നത്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റേതാണ് സന്ദേശം.
പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ നിന്നാണ് മതപരമായ നിയന്ത്രണം ചൂണ്ടിക്കാട്ടി വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കിയത്. വോട്ടെണ്ണല്‍ ദിവസം പാനൂരില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ആഘോഷിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ലീഗ് നേതാവിന്റെ വിവാദ നിര്‍ദേശം എത്തിയിരിക്കുന്നത്.
ആഘോഷം അടുക്കും ചിട്ടയോടും മതിയെന്നും വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നും നേതാവ് പറയുന്നു. ആവേശതിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നും വനിതാ പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണമെന്നും വ്യക്തമാക്കിയാണ് നിര്‍ദേശം. മാത്രമല്ല, മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ വനിതകള്‍ കാണിക്കുന്ന ആവേശം നമുക്ക് പാടില്ലെന്നും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നിര്‍ദേശമെന്നും ലീഗ് നേതാവ് പറഞ്ഞു.
Key Words: Shafi Parambil, Road Show, Women's League worker
COMMENTS