കൊച്ചി: വൈപ്പിന്‍ ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് രാത്രിയില്‍ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്...
കൊച്ചി: വൈപ്പിന്‍ ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് രാത്രിയില്‍ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. റൂറല്‍ എസ് പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചതായും അധ്യക്ഷ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ചാത്തങ്ങാട് ബീച്ചിലാണ് സംഭവം. രാത്രിയില്‍ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ, ഓട്ടം വിളിച്ച യാത്രക്കാര്‍ മര്‍ദ്ദിച്ച് അവശയാക്കി ചാത്തങ്ങാട് ബീച്ചില്ത്തള്ളി. കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്കു തച്ചാട്ടുതറ ജയ (38) എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് ക്രൂരമായി മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ജയയുടെ 3 വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ട്. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തു. ജയയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്താണ് മൂന്നംഗ സംഘം കടന്നുകളഞ്ഞത്.
കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന ജയയെ ഒരാള്‍ ആശുപത്രിയിലേക്കു പോകാനായി ഓട്ടം വിളിച്ചു. ബന്ധു അവിടെ ചികിത്സയിലാണെന്നും പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ രോഗിയെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞു.
യാത്രക്കാരനൊപ്പം മറ്റ് രണ്ടുപേര്‍ക്കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. കളമശ്ശേരിയിലെത്തിയ യാത്രക്കാര്‍ വീണ്ടും തിരികെ പോകാന്‍ ആവശ്യപ്പെടുകയും തങ്ങളുടെ ബൈക്ക് ചാത്തങ്ങാട് ബീച്ചിനടുത്താണെന്നും പറഞ്ഞു. ബീച്ചിനടുത്ത് എത്തിയപ്പോള്‍ ഇവര്‍ ജയയെ മര്‍ദ്ദിച്ച് ഫോണുമായി കടന്നുകളയുകയായിരുന്നു.
യുവതി ചികിത്സയില്‍ കഴിയുന്ന എറണാകുളം ലിസി ആശുപത്രിയിലെത്തി സഹോദരിയോടും ചികിത്സിക്കുന്ന ഡോക്ടര്‍ രാജീവിനോടും വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ. യുവതിക്ക് നിലവില്‍ മികച്ച ചികിത്സയാണു ലഭിക്കുന്നത്. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റതായാണ് ഡോക്ടര്‍ പറഞ്ഞത്. ആന്തരിക രക്തസ്രാവവും ഉണ്ട്. യുവതിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് കമ്മീഷന് ആവശ്യപ്പെട്ടതായും പി സതീദേവി പറഞ്ഞു.
ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്നാണ് മനസിലാക്കുന്നത്. വ്യക്തി വിരോധത്തിന്റെ പേരില്‍ ഗുണ്ടാസംഘങ്ങളെ നിയോഗിച്ച് ആസൂത്രിതമായി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണിത്. കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിക്കുന്ന ഒരു സ്ത്രീക്കാണ് ഈ അവസ്ഥയുണ്ടായത്. സ്ത്രീകള്‍ക്കെതിരെ ഇത്തരം അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന് നിലപാട്.
വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്. മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രന്, അഡ്വ. പി കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് അംഗം എം ബി ഷൈനി തുടങ്ങിയവരും അധ്യക്ഷയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
COMMENTS