തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ വിവിധ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്നു. ഓറഞ്ച് അലര്‍ട്ട്: നദികളിലെ ജലനിരപ്പ് അപകടകരമാ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ വിവിധ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്നു.
ഓറഞ്ച് അലര്‍ട്ട്: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ (മണിമല നദി) കേന്ദ്ര ജല കമ്മീഷന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
മഞ്ഞ അലര്‍ട്ട് : തിരുവനന്തപുരം ജില്ലയിലെ വെള്ളൈക്കടവ് സ്റ്റേഷന് (കരമന നദി), പത്തനംതിട്ട ജില്ലയിലെ മടമണ്‍ സ്റ്റേഷന് (പമ്പ നദി), തുമ്പമണ്‍ സ്റ്റേഷന് (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലക്കയാര്‍ സ്റ്റേഷന് (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന് (തൊടുപുഴ നദി), തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി സ്റ്റേഷന് (ഗായത്രി നദി) എന്നിവിടങ്ങളില്‍ കേന്ദ്ര ജല കമ്മീഷന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
Key Words: Water Level Rising, River, Alert
COMMENTS