V.D Satheesan is against CM Pinarayi Vijayan
തിരുവനന്തപുരം: എന്‍ഡിഎ ഘടകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ.ഡി.എസ് എന്‍.ഡി.എയില്‍ ചേര്‍ന്നത്. അന്നു മുതല്‍ മുഖ്യമന്ത്രിയോ മറ്റ് ഇടത് നേതാക്കളോ ഇതേപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സി.പി.എമ്മിന്റെ മൗനാനുവാദത്തോടെയാണ് എച്ച്.ഡി കുമാരസ്വാമി എന്‍.ഡി.എ പാളയത്തില്‍ നിന്നും കേന്ദ്ര മന്ത്രിയായതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിലും എന്‍.ഡി.എ - എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്ക് മുകളില്‍ നില്ക്കുമ്പോള് ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Pinarayi Vijayan, JDS, NDA
COMMENTS