തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കി വിട്ടയയ്ക്കാന് സര്‍ക്കാര്‍ നീക്കം. ജീവപര്യന്തം തടവിന്...
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കി വിട്ടയയ്ക്കാന് സര്‍ക്കാര്‍ നീക്കം. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളായ രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ വിട്ടയക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറക്കാനാവുക. ശിക്ഷാ ഇളവ് നല്കാന് ജയില്‍ സൂപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.
COMMENTS