Thiruvananthapuram & Attingal election result
തിരുവനന്തപുരം: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കിയ രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരവും ആറ്റിങ്ങലും. രണ്ടു മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നില നിമിഷനേരംകൊണ്ട് മാറിമറിയുകയാണിവിടെ.
ആറ്റിങ്ങലില്‍ യു.ഡിഎഫിന്റെ അടൂര്‍ പ്രകാശും സി.പി.എമ്മിന്റെ വി.ജോയിയും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്. വി.മുരളീധരന് ഇവരുടെ അടുത്തെങ്ങുമില്ല. അടൂര്‍ പ്രകാശാണ് ഇവിടെ ചെറിയതോതിലാണെങ്കിലും മുന്നേറുന്നത്.
തിരുവനന്തപുരത്ത് ആദ്യഘട്ടത്തില്‍ ശശി തരൂരാണ് മുന്നേറിയിരുന്നതെങ്കിലും പിന്നീട് രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവരികയായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലോട്ടടുക്കുമ്പോള് ശശി തരൂര്‍ വീണ്ടും ആധിപത്യമുറപ്പിക്കുകയായിരുന്നു.
Keywords: Loksabha election, Thiruvananthapuram & Attingal, Result
COMMENTS