ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പോലീസ് വ്യാഴാഴ്ച 50 ഓളം പ്രതികളെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. പോലീസിന്റെയും സുരക്ഷാ സേനയുടെയും നേതൃത്വത്തില്‍ നടത്തിയ വ്യാപക അന്വേഷണത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച (ജൂണ്‍ 9) വൈകുന്നേരം കത്രയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി യാത്ര ചെയ്ത ബസ് ഭീകരര്‍ നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് പേര് കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.
Key Words: Terrorist Attack, Kashmir:, Arrest
COMMENTS