Supreme court about NEET examination
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഇടപെടലുമായി സുപ്രീംകോടതി. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റ് ഏജന്‍സിക്കും കോടതി നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി.
പരീക്ഷയുടെ പവിത്രതയെ തന്നെ ബാധിക്കുന്നതാണ് നടന്നിരിക്കുന്നതെന്നും അതിനാല്‍ അധികൃതര്‍ മറുപടി നല്‍കിയേ മതിയാകൂയെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം പരീക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഹര്‍ജി വീണ്ടും ജൂലായ് എട്ടിന് പരിഗണിക്കും.
Keywords: Supreme court, NEET examination, July 8
COMMENTS