Senior journalist Sibi Kattampally passed away
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി (ജോര്‍ജ് തോമസ് - 63) അന്തരിച്ചു. ഇന്നു രാവിലെ 11.30 ഓടെ തിരുവനന്തപുരം കോസ്മോപൊളിറ്റന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
2020 ല്‍ മനോരമയുടെ തിരുവനന്തപുരം യൂണിറ്റില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായാണ് വിരമിച്ചത്. 38 വര്‍ഷത്തോളം മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ തേടി ഒട്ടേറെ പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനും തുടങ്ങി നിരവധി വിഷയങ്ങളില്‍ റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റേതായുണ്ട്.
Keywords: Sibi Kattampally, Journalist, Passed away
COMMENTS