കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിയുമെന്ന് സൂചന. പകരക്കാരനായി കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ എത്തുമെന്നാണ് വിവരം. പ്രിയ...
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിയുമെന്ന് സൂചന. പകരക്കാരനായി കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ എത്തുമെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്നുള്ളയാളാകണമെന് തീരുമാനം എത്തി.
റായ്ബറേലി സീറ്റ് നിലനിര്‍ത്തണമെന്ന ഉത്തര്‍പ്രദേശ് പി സി സി യുടെ താല്പര്യം നിലവില്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ റായ്ബറേലിയില്‍ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തും എന്നതിൽ 17ന് മുമ്പ് തീരുമാനം ഉണ്ടാകും.
അതേസമയം, രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നു തന്നെയാണ് വിവരം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്.
Key Words: Rahul Gandhi,Wayanad,Lok Sabha Election
COMMENTS