തൃശൂര്‍ : കെ. മുരളീധരന്റെ തോല്‍വിയില്‍ പ്രതികരിച്ച് പത്മജ വേണുഗോപാല്‍. ആരാണ് കുഴിയില്‍ കൊണ്ടുപോയി ചാടിച്ചതെന്ന് കെ. മുരളീധരനോട് ചോദിക്കണമെന്...
തൃശൂര്‍: കെ. മുരളീധരന്റെ തോല്‍വിയില്‍ പ്രതികരിച്ച് പത്മജ വേണുഗോപാല്‍. ആരാണ് കുഴിയില്‍ കൊണ്ടുപോയി ചാടിച്ചതെന്ന് കെ. മുരളീധരനോട് ചോദിക്കണമെന്ന് പത്മജ വേണുഗോപാലിന്റെ പ്രതികരണം.
സ്വന്തം നാട്ടില്‍ തോല്‍വി നേരിട്ടതില്‍ മുരളീധരന് വിഷമമുണ്ടാകുമെന്നും തോല്പിക്കുകയാണെങ്കില് മാന്യമായി തോല്പിക്കണം ഇതെന്തൊരു തോല്‍വിയാണെന്നും മൂന്നാമത്തെ സ്ഥാനത്തേക്കല്ലേ ഇട്ടതെന്നും പത്മജ ചോദിക്കുന്നു. തൃശൂരിലെ അവസ്ഥയെ കുറിച്ച് മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പത്മജ വ്യക്തമാക്കി.
ജാതിയും വെറുപ്പിന്റെ രാഷ്ട്രീയവും കളിക്കുന്നത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിലെ അധികാരങ്ങള്‍ ചില കോക്കസുകളുടെ കൈയിലാണ്. തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ ആരും കേട്ടില്ല. താനെടുത്ത തീരുമാനം തെറ്റിയില്ല. കേരളത്തില്‍ ഇനിയും താമരകള്‍ വിരിയും. ഉമ്മ വെക്കുന്നതും വിയര്‍പ്പ് തുടച്ചു കൊടുക്കുന്നതും തെറ്റില്ല. തുടച്ചു കൊടുക്കുന്നത് മറ്റ് ഉദ്ദേശത്തിലാവരുതെന്നും പത്മജ ചൂണ്ടിക്കാട്ടി.
തൃശൂര്‍ ഒരിക്കലും രാശിയില്ലാത്ത സ്ഥലമായി തോന്നിയിട്ടില്ല. തൃശൂരില്‍ ചിലരുള്ളിടത്തോളം കാലം രാശി ഉണ്ടാവില്ലെന്നും പത്മജ വിമര്‍ശിച്ചു.
തൃശൂരിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരു മനുഷ്യസ്നേഹിക്ക് രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തോട് അകല്‍ച്ചയില്ല എന്നതിന്റെ തെളിവാണ് ആറ് മണ്ഡലങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷം എന്നും പത്മജ ചൂണ്ടിക്കാട്ടി.
COMMENTS