പാറ്റ്ന: ബിഹാറിലെ നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പട്നയില്‍ നിന്നും മനീഷ് പ്രകാശ്, അശുതോഷ് എന്നിവ...
പാറ്റ്ന: ബിഹാറിലെ നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പട്നയില്‍ നിന്നും മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്.
നീറ്റ് പരീക്ഷയുടെ ഒരു ദിവസം മുമ്പ് മെയ് 4 ന് ബീഹാറിലെ പട്നയിലെ ലേണ്‍ പ്ലേ സ്കൂളുമായി ബന്ധപ്പെട്ട ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മനീഷ് പ്രകാശ് അശുതോഷിന്റെ സഹായത്തോടെ ഉദ്യോഗാര്‍ത്ഥികളെ താമസിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് പേപ്പറുകളും ഉത്തരസൂചികകളും ചോര്‍ന്നത്. ഇതിനിടെ ചോര്‍ന്ന ചോദ്യപേപ്പര്‍ ഭാഗികമായി കത്തിനശിച്ചതായി കണ്ടെത്തിയിരുന്നു.
Key Words: NEET-UG, Arrest,
COMMENTS