ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കും. മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടാണ് സി.ബി.ഐ അന്വേഷിക്കുന്...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കും. മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടാണ് സി.ബി.ഐ അന്വേഷിക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറിയത്.
വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറിയത്. പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുകയും വിദ്യാര്‍ഥികളുടെ താല്പര്യങ്ങള് സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സി ബി ഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍ ടി എയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
Key Words: NEET Exam Irregularity, CBI
COMMENTS