കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയില്ലാതത്തിനാല്...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയില്ലാതത്തിനാല് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ടുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്.
അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Key Words: Rain, Alert, Weather Update
COMMENTS