തിരുവനന്തപുരം: ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ കേരളത്തിലെ സി.പി.എം ആത്മപരിശോധന നടത്തണമെന്ന് കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസിനെപ്പോലെ ബി.ജെ.പിയെ ...
തിരുവനന്തപുരം: ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ കേരളത്തിലെ സി.പി.എം ആത്മപരിശോധന നടത്തണമെന്ന് കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസിനെപ്പോലെ ബി.ജെ.പിയെ ഫോക്കസ് ചെയ്ത് സി.പി.എം ഒരിക്കല്‍പോലും പ്രചരണം നടത്തിയില്ലെന്നും സി പി എം ശത്രുവായി കണ്ടത് കോണ്‍ഗ്രസിനെയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇതിന്റെ ഫലമാണ് കേരളത്തിലെ ബി ജെ പി മുന്നേറ്റമുണ്ടായതെന്നും അ്ദദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം നശിക്കണമെന്ന് കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും തിരുത്തിയില്ലെങ്കില്‍ സി.പി. എമ്മിന് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പിയുടെ ജയം താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും തൃശ്ശൂരിലെ ഫലം സുരേഷ് ഗോപിയുടെ വ്യക്തിപരമായ വിജയമാണ്, ബി ജെ പിയുടെ വിജയമല്ലെന്നും വേണുഗോപാല്‍ പറഞ്ഞു. തൃശ്ശൂര്‍ മണ്ഡലത്തിലെ തോല്‍വി കെ പി സി സി ഗൗരവമായെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Key Words: KC Venugopal, cpm, Lok Sabha Election
COMMENTS