Congress leader Rahul Gandhi at Malappuram
മലപ്പുറം: വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തി. മലപ്പുറം ജില്ലയിലെ എടവമണ്ണയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടികളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
തുറന്ന ജീപ്പില്‍ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് വേദിയിലെത്തിയ രാഹുല്‍ ഗാന്ധിയോടൊപ്പം കെ.സി വേണുഗോപാല്‍, വി.ഡി സതീശന് ഉള്‍പ്പടെയുള്ള നേതാക്കളുമുണ്ട്. ഉച്ചയോടെ കല്പറ്റയില് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും.
Keywords: Rahul Gandhi, Wayanad, Road show, Kalpetta
COMMENTS