Bombs found in Thiruvananthapuram Kulathur market
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. മാര്‍ക്കറ്റിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ബോംബുകള്‍ വ്യാപാരികളാണ് കണ്ടെടുത്തത്. ബുധനാഴ്ച രാവിലെയാണ് വ്യാപാരികള്‍ ബോംബ് കണ്ടെടുത്തത്.
തുടര്‍ന്ന് അവര്‍ കഴക്കൂട്ടം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസും ബോംബ് ഡിറ്റന്‍ഷന്‍ സ്ക്വാഡും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Bomb, Kulathur market, Police, Merchants
COMMENTS