സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട നീക്കവുമായി ബിജെപി, വകുപ്പ് വിഭജനം കീറാമുട്ടിയായേക്കും, ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് മോഡി

The BJP, under the leadership of Prime Minister Narendra Modi, has started a hasty move to form the third government in a row


അഭിനന്ദ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി തിരക്കിട്ട നീക്കങ്ങളാരംഭിച്ചു.

അടുത്ത ആഴ്ച തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി രാഷ്ട്രപതി ഭവനില്‍ പൊതു ജനങ്ങള്‍ക്കു പ്രവേശനം നിരോധിച്ചിട്ടുമുണ്ട്. ഇക്കുറി ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ഘടക കക്ഷികള്‍ ചോദിക്കുന്ന സുപ്രധാന വകുപ്പുകള്‍ നല്കാന്‍ ബിജെപി നിര്‍ബന്ധിതമാവും. അതിനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

മൂന്നാം തവണയും എന്‍ഡിഎ 300നടുത്ത് എത്തുമെന്ന് ഉറപ്പായി. എന്നാല്‍ എക്സിറ്റ് പോളുകളുകള്‍ തകര്‍ത്ത പ്രതീക്ഷകള്‍ വീണ്ടെടുത്ത് പ്രതിപക്ഷം കരുത്തോടെ മുന്നോട്ടു വരുന്നതും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമായതിന് ശേഷം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു. വിജയത്തിന് പ്രധാനമന്ത്രി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. 'ഇന്നത്തെ വിജയം ലോകത്തിന്റെ വിജയമാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിജയം- മോഡി പറഞ്ഞു.

തുടര്‍ച്ചയായ മൂന്നാം തവണയും ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ചരിത്ര നേട്ടമാണ്. ഈ സ്‌നേഹത്തിന് ഞാന്‍ ജനങ്ങളെ വണങ്ങുകയും കഴിഞ്ഞ ദശകത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്നും പ്രധാനമന്ത്രി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

രാത്രി ഒന്‍പതര മണിക്ക് ബി.ജെ.പി 240 സീറ്റുകളിലും എന്‍.ഡി.എ 292 സീറ്റുകളിലും മുന്നിലാണ്. ഇന്ത്യാ സഖ്യം 232 സീറ്റുകളിലും കോണ്‍ഗ്രസ് 100 സീറ്റുകളിലും മുന്നിലാണ്.

ഉത്തര്‍ പ്രദേശില്‍ കിട്ടിയ തിരിച്ചടിയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചത്. യുപിയില്‍ 80ല്‍ 43 സീറ്റിലും ഇന്ത്യാ സഖ്യമാണ് മുന്നില്‍. യുപി തൂത്തൂവാരുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. ആ പ്രതീക്ഷയെല്ലാം തെറ്റുകയും വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പോലും ഭൂരിപക്ഷം വന്‍ തോതില്‍ കുറയുന്ന സ്ഥിതിയുമുണ്ടായി. 2019ല്‍ 62 സീറ്റിലായിരുന്നു ബിജെപി യുപിയില്‍ വിജയിച്ചത്.

ഇത്തവണ ഏതാണ്ട് എല്ലാ എക്സിറ്റ് പോളുകളും യുപിയില്‍ ബിജെപിക്ക് വലിയ മുന്‍തൂക്കം പ്രവചിച്ചിരുന്നു. 

ബിജെപിയുടെ വലിയ പ്രതീക്ഷയായ ബംഗാളില്‍, 2019-ലേതിലും മോശം നിലയിലാണ്. 2019ല്‍ 18 സീറ്റായിരുന്നത് ഇക്കുറി 12ലേക്കു താണിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നഷ്ടപ്പെട്ട നിലയുടെ ഭൂരിഭാഗവും വീണ്ടെടുത്ത് 22 സീറ്റില്‍ നിന്ന് 29 സീറ്റിലേക്ക് എത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ വിഭാഗം 11 സീറ്റിലും ഷിന്‍ഡെ സേനയുടെ 5 സീറ്റിലും മുന്നിലാണ്. എന്‍സിപിയിലെ അജിത് പവാര്‍ വിഭാഗം ഒരു സീറ്റിലും അമ്മാവന്‍ ശരദ് പവാര്‍ 7 സീറ്റിലും മുന്നിലാണ്. ബിജെപി 12 സീറ്റിലും കോണ്‍ഗ്രസും 11 സീറ്റിലും വിജയം ഉറപ്പിച്ചിട്ടുണ്ട്.

ഒഡീഷ, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒരു പരിധിവരെ തെലങ്കാന എന്നിവിടങ്ങളിലാണ് ബിജെപി നഷ്ടം നികത്തുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശില്‍ 175 മണ്ഡലങ്ങളില്‍ 158 എണ്ണത്തില്‍ വ്യക്തമായ ലീഡുമായി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. സത്യപ്രതിജ്ഞ ജൂണ്‍ 9-ന് നടക്കുമെന്ന് ടി ഡി പി വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിന്റെ 25 വര്‍ഷത്തെ ഭരണത്തിന് വിരാമമിട്ട് ബി.ജെ.പി ഉജ്ജ്വല വിജയം നേടി.

പ്രതിപക്ഷത്തെ അനൈക്യം കൂടിയാണ് ഇക്കുറി ഭരണം അവരുടെ കൈയില്‍ നിന്നു വഴുതിപ്പോകാന്‍ കാരണം. ബംഗാളില്‍ മമതാ ബാനര്‍ജിയുമായി ഐക്യത്തിലെത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. അവിടെ ഐക്യം ശക്തമായിരുന്നുവെങ്കില്‍ ബിജെപിയുടെ സീറ്റു നില പിന്നെയും കുറയ്ക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്കു മത്സരിച്ചതും കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം ചെളിവാരിയെറിഞ്ഞതും പ്രതിപക്ഷത്ത് ഐക്യമില്ലെന്ന തോന്നലുണ്ടാക്കി.

Summary: The BJP, under the leadership of Prime Minister Narendra Modi, has started a hasty move to form the third government in a row. The plan is to take the oath next week. Public access to the Rashtrapati Bhavan has been banned for preparations for the swearing-in ceremony.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട നീക്കവുമായി ബിജെപി, വകുപ്പ് വിഭജനം കീറാമുട്ടിയായേക്കും, ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് മോഡി
സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട നീക്കവുമായി ബിജെപി, വകുപ്പ് വിഭജനം കീറാമുട്ടിയായേക്കും, ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് മോഡി
The BJP, under the leadership of Prime Minister Narendra Modi, has started a hasty move to form the third government in a row
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiC53V2r32bEb-h9qOzDKff0P74-Gne7dXEaSw0YIGpXkaHQmxnd_nghs6RyCv-IUR83J9wioe1OiSsTx89FfZ5a45lvtbg8wD7pVeZ7O6QhaK4q42_OdqdDtaepWASOPsMv0-jfu-6mD0jHDVwUxk0DWJolUiQ0O8gfSCAYkJrAE1fMYNGJk4pJ_O2S_Y/s320/Loksabha.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiC53V2r32bEb-h9qOzDKff0P74-Gne7dXEaSw0YIGpXkaHQmxnd_nghs6RyCv-IUR83J9wioe1OiSsTx89FfZ5a45lvtbg8wD7pVeZ7O6QhaK4q42_OdqdDtaepWASOPsMv0-jfu-6mD0jHDVwUxk0DWJolUiQ0O8gfSCAYkJrAE1fMYNGJk4pJ_O2S_Y/s72-c/Loksabha.jpg
www.vyganews.com
https://www.vyganews.com/2024/06/bjp-started-hasty-move-to-form-third.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/bjp-started-hasty-move-to-form-third.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy