ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യ...
ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. മരിച്ച അഞ്ചുപേരില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഉള്‍പ്പെടുന്നു.
സൈനികര്‍ പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു, ലേയില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ മന്ദിര്‍ മോറിനടുത്തുള്ള ഒരു നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് വെള്ളപ്പൊക്കത്തില്‍ പെടുകയും സൈനികര്‍ അപകടത്തിലാകുകയുമായിരുന്നു. ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഈ പ്രദേശം.
നദിയിലെ ജലനിരപ്പില്‍ പെട്ടെന്ന് വര്‍ദ്ധനവുണ്ടായെന്നും അതിന്റെ ആഘാതത്തില്‍ ടാങ്ക് മുങ്ങുകയായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Key Words: Soldiers Killed, Line of Control in Ladakh
COMMENTS