കൊച്ചി: കലൂരിലെ സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്കിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്...
കൊച്ചി: കലൂരിലെ സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്കിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവ്. ഇന്നലെ യുവതിയേയും യുവാവിനേയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് തീരുമാനം. സംഭവത്തെ തുടര്‍ന്ന് പോലീസ് രണ്ട് വീട്ടുകരേയും വിളിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവാഹ കാര്യത്തില്‍ തീരുമാനമാകുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് ഒപ്പം മുറിയിലുണ്ടായിരുന്നവരെ ഞെട്ടിച്ചുകൊണ്ട് 23കാരി പ്രസവിക്കുന്നത്. ശുചിമുറിയില്‍ കയറി ഒരുപാട് സമയമായിട്ടും യുവതിയെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ വാതില്‍ ബലമായി തുറന്ന് നോക്കിയത്. അപ്പോഴാണ് യുവതിയേയും ആണ്‍കുഞ്ഞിനേയും കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. കുഞ്ഞിന് രണ്ടര കിലോ തൂക്കവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയയായ യുവതി അവിവാഹിതയാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതിയുടെ മൊഴി.
യുവതിയുടെ ഗര്‍ഭധാരണത്തെ സംബന്ധിച്ച് മുറിയിലെ മറ്റു താമസക്കാര്‍ അറിഞ്ഞിരുന്നില്ല. നേരത്തെ ചില ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പെണ്‍കുട്ടിയോട് ആരാഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറിയിരുന്നു.
COMMENTS