Voting for BJP candidate 8 times: 16 year boy arrested
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് എട്ടു തവണ വോട്ട് ചെയ്ത പതിനാറുകാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനാണ് ഇയാള്‍ എട്ടു തവണ വോട്ട് ചെയ്തത്.
ഇയാള്‍ ഇപ്രകാരം വോട്ട് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന്റെ മകന് രാജന് സിങ്ങാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ബൂത്തില്‍ റീ പോളിങ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തി.
Keywords: Vote, BJP, 16 year boy, Arrest,
COMMENTS