തിരുവനന്തപുരം: അനിശ്ചിതത്വത്തിലായ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും...
തിരുവനന്തപുരം: അനിശ്ചിതത്വത്തിലായ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റുകള്‍ തടസപ്പെട്ടു. പ്രതിഷേധവും അപേക്ഷകര്‍ എത്താതിരുന്നതും കാരണമാണ് ഇന്നും തടസമുണ്ടായത്. ചിലയിടങ്ങളില്‍ സംയുക്ത സമരസമിതി ഗ്രൗണ്ടില്‍ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പലയിടത്തും അപേക്ഷകരെത്തിയില്ല.
തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്നില്‍ പ്രതിഷേധ സമരക്കാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. തൃശ്ശൂര്‍ അത്താണിയില്‍ സമരസമിതി പ്രവര്‍ത്തകര്‍ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടില്‍ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം.
Key Words: Driving Test, MVD Kerala,Ganesh Kumar
COMMENTS