മുംബൈ: മുംബൈയിലെ ഘാട്കോപ്പര്‍ ഏരിയയിലെ പെട്രോള്‍ പമ്പിലേക്ക് കൂറ്റന്‍ പരസ്യബോര്‍ഡ് വീണ് മൂന്ന് പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരിക്കേല്‍ക്ക...
മുംബൈ: മുംബൈയിലെ ഘാട്കോപ്പര്‍ ഏരിയയിലെ പെട്രോള്‍ പമ്പിലേക്ക് കൂറ്റന്‍ പരസ്യബോര്‍ഡ് വീണ് മൂന്ന് പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശക്തമായ പൊടിക്കാറ്റും ശക്തമായ മഴയും നഗരത്തില്‍ നാശം വിതച്ചതിനെ തുടര്‍ന്നാണ് സംഭവം.
പന്ത്‌നഗറിലെ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലെ പോലീസ് ഗ്രൗണ്ട് പെട്രോള്‍ പമ്പിലാണ് സംഭവം. നിരവധി കാറുകള്‍ പരസ്യബോര്‍ഡിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി വീഡിയോയില്‍ കാണാം. ദേശീയ ദുരന്ത നിവാരണ സേനാ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയിലെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളം ഒരു മണിക്കൂറോളം വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കുറഞ്ഞത് 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. വരും മണിക്കൂറിനുള്ളില്‍ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Key Words: Bill Board Accident, Mumbai, Death
COMMENTS