Supreme court refuses urgent hearing of Delhi CM Kejriwal's bail extension plea
ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്കുകൂടി നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കെജരിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ജൂണ്‍ രണ്ടിന് അദ്ദേഹത്തിന് തിരികെ തിഹാര്‍ ജയിലില്‍ പ്രവേശിക്കണം. ഹര്‍ജി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന് കൈമാറുമെന്നും എപ്പോള്‍ വാദം കേള്ക്കണണെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.
Keywords: Supreme court, Kejriwal, Refuse, Bail, Plea
COMMENTS